പാലക്കാട് ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്ന് ആരോഗ്യ പ്രവർത്തകരും വാളയാറിൽ ജോലി ചെയ്തവർ; ആശങ്ക

പാലക്കാട്: സംസ്ഥാനത്ത് ഇന്ന് ആശങ്കയുടെ ദിനം. 62 പേർക്കാണ് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, പാലക്കാട് ജില്ലയിൽ 19 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ മൂന്ന് പേർ ആരോഗ്യപ്രവർത്തകരാണ്. ഈ മൂന്ന് ആരോഗ്യപ്രവർത്തകരും വാളയാർ അതിർത്തിയിൽ ജോലി ചെയ്തിരുന്നവർരാണ്. ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

പാലക്കാട് ജില്ലയിൽ മാത്രം ഇന്ന് 19 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2 പേർ വിദേശത്ത് നിന്ന് വന്നവരാണെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു. 12 പേർ മറ്റ് ജില്ലകളിൽ നിന്ന് എത്തിയവരാണ്.

5 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 18 പേരും പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ മലപ്പുറത്തുമാണ് ചികിത്സയിൽ കഴിയുന്നത്.

Exit mobile version