എന്തെല്ലാം കാര്യങ്ങളെ എതിർക്കണം എന്നതിൽ ഗവേഷണം നടത്തുകയാണ് പ്രതിപക്ഷം; മുഖ്യമന്ത്രി

തിരുവനന്തപുരം: എന്തെല്ലാം കാര്യങ്ങളെ എതിർക്കണം എന്നതിൽ ഗവേഷണം നടത്തുകയാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘പ്രതിപക്ഷം ഒരു തെറ്റിദ്ധാരണയിലാണ്. എന്തിലെല്ലാം എതിർപ്പ് നടത്താം എന്ന ഗവേഷണത്തിലാണ് അവർ. പരീക്ഷയാണ് ഇപ്പോൾ വിഷയം’, മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ നേരത്തെ ഗുരുതര സാഹചര്യമായതിനാൽ മാറ്റിവെച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മേയ് 26 മുതൽ 31 വരെ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് സംബന്ധിച്ച് കേന്ദ്രാനുമതി ലഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാനുള്ള സാഹചര്യമുണ്ടാകും.ഇന്ന് ചേർന്ന കൊവിഡ് അവലോകനയോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

Exit mobile version