പത്ത് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനിടെ ഇടിമിന്നലോടുകൂടിയ കനത്ത മഴ, 40 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയടിക്കാന്‍ സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിനിടെ കേരളത്തിലെ ഏതാനും ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

പത്ത് ജില്ലകളിലാണ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ,കൊല്ലം ,ആലപ്പുഴ ,എറണാകുളം ,തൃശ്ശൂര്‍ ,കോഴിക്കോട് ,പാലക്കാട് ,വയനാട് ,മലപ്പുറം ,കണ്ണൂര്‍ എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസങ്ങളിലായി കേരളത്തിലെ ചിലയിടങ്ങളില്‍ മഴ ലഭിച്ചിരുന്നു. മലങ്കര അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനാല്‍ കഴിഞ്ഞദിവസം അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നു.

Exit mobile version