മുതലമടയില്‍ കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്ക പട്ടികയിലും രമ്യാഹരിദാസ് എംപി; കെ ബാബു എംഎല്‍എ ക്വാറന്റീനില്‍

പാലക്കാട്: പാലക്കാട് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലും രമ്യാ ഹരിദാസ് എംപി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം. വാളയാര്‍ സംഭവത്തെത്തുടര്‍ന്ന് രമ്യാ ഹരിദാസ് ക്വാറന്റൈനില്‍ തുടരുകയാണ്. അതിനിടെയാണ് ഈ സംഭവം.

രമ്യാഹരിദാസിനെ കൂടാതെ നെന്മാറ എംഎല്‍എ കെ ബാബുവും മുതലമട സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രോഗി സന്ദര്‍ശിച്ച മുതലമട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇവരും സന്ദര്‍ശനം നടത്തിയിരുന്നു.

സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടതിനെത്തുടര്‍ന്ന് കെ ബാബു എംഎല്‍എയോട് കൊവിഡ് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച മുതലമട സ്വദേശി ഈ മാസം 7,9,11 തീയതികളിലാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്.

Exit mobile version