എല്ലാ സംസ്ഥാനങ്ങളോടും സൈന്യം പണം ഈടാക്കാറുണ്ട്; രക്ഷാപ്രവര്‍ത്തനത്തിന്റെ ചെലവ് ചോദിക്കുന്നത് പതിവ് നടപടി!

കേരളത്തിലുണ്ടായ പ്രളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടറുകള്‍ ഉപയോഗിച്ചതിന് 33.77കോടി ആവശ്യപ്പെട്ട് വ്യോമസേന ബില്ലു നല്‍കിയതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്ത് ഉണ്ടാകുന്ന പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളില്‍ ഹെലികോപ്ടറുകളും മറ്റുപകരണങ്ങളുമായി രക്ഷാപ്രവര്‍ത്തിന് ഇറങ്ങുന്നതിന് സൈന്യം പണം ചോദിക്കുന്നത് പതിവാണെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. പണം ചോദിക്കുന്നത് ആദ്യമല്ലെന്നും ഇതിനു മുമ്പും സമാനമായ സാഹചര്യങ്ങളില്‍ പണം നല്‍കേണ്ടി വന്നിട്ടുണ്ടെന്നും കേരളത്തിലെ ഒരു മുന്‍ ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു.

കേരളത്തിലുണ്ടായ പ്രളത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടറുകള്‍ ഉപയോഗിച്ചതിന് 33.77കോടി ആവശ്യപ്പെട്ട് വ്യോമസേന ബില്ലു നല്‍കിയതായി മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു.

ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇന്ധനം, സൈനികര്‍ക്കുള്ള ഭക്ഷണം തുടങ്ങിയ ചെലവുകള്‍ അടക്കം എല്ലാ സംസ്ഥാനങ്ങളോടും സൈന്യം പണം ഈടാക്കാറുണ്ടെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാറുകള്‍ പണം നേരിട്ട് നല്‍കുകയോ, ലഭിക്കാനുള്ള കേന്ദ്രസഹായത്തില്‍ നിന്ന് കിഴിക്കുകയോ ആണ് പതിവെന്ന് ഇത്തരം നടപടിക്രമങ്ങള്‍ ചെയ്തു പരിചയമുള്ള സംസ്ഥാന ഉദ്യോഗസ്ഥരും പറയുന്നു. അതേസമയം രാഷ്ട്രീയമായ ഇടപാടുകളിലൂടെ ഇത്തരം ചെലവുകള്‍ എഴുതിതള്ളാന്‍ കഴിയുമെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായുള്ള ബന്ധം നിര്‍ണായകമാണ്.

Exit mobile version