ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ കുവൈറ്റിൽ നിന്നെത്തിയ രണ്ടുവയസുള്ള കുഞ്ഞും; അമ്മയും കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

കോട്ടയം: കോട്ടയത്ത് ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ചത് രണ്ടു വയസ്സുള്ള കുഞ്ഞിന്. മെയ് ഒമ്പതിന് പ്രത്യേക വിമാനത്തിൽ കുവൈറ്റിൽ നിന്നും കൊച്ചി വിമാനത്താവളത്തിൽ അമ്മയ്‌ക്കൊപ്പം എത്തിയ കുട്ടിക്കാണ് രോഗബാധ.

അമ്മയും കുഞ്ഞും ഉഴവൂരിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയം, കുട്ടിയുടെ അമ്മയുടെ സാമ്പിൾ പരിശോധനാഫലം വന്നിട്ടില്ല. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.

അമ്മയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോർട്ട് ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇതേ വിമാനത്തിൽ കോട്ടയം ജില്ലക്കാരായ 21 പേർ എത്തിയിരുന്നു. ഇതിൽ ഒമ്പതു പേർ നിരീക്ഷണ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ച കുട്ടിയുൾപ്പെടെ 12 പേർ ഹോം ക്വാറന്റൈയിനിലുമായിരുന്നു.

Exit mobile version