‘ഒന്നാം ക്ലാസ്സില്‍ വച്ച് പറിഞ്ഞ രണ്ട് പല്ല് കുപ്പീലിട്ടു വെച്ചിട്ടുണ്ട്, അത് അയച്ചു തരാമെന്ന് എം ലിജു; പിവി അന്‍വര്‍ ലിജു വാക്ക്‌പ്പോര് തുടരുന്നു

തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ തുടക്കമിട്ട പിവി അന്‍വര്‍ എംഎല്‍എയും- കോണ്‍ഗ്രസ് നേതാവ് എം ലിജുവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഫേസ്ബുക്കിലൂടെയാണ് രണ്ട് പേരും ഏറ്റുമുട്ടുന്നത്. വീട്ടിലിരിക്കുന്നവരെ കുറിച്ച് പറഞ്ഞാല്‍ പല്ലിന്റെ എണ്ണം കുറയുമെന്ന് ഫേസ്ബുക്കിലൂടെ പറഞ്ഞ പിവി അന്‍വര്‍ എംഎല്‍എയ്ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് എം ലിജു.

‘ഒന്നാം ക്ലാസ്സില്‍ വച്ച് പറിഞ്ഞ രണ്ട് പല്ല് കുപ്പീലിട്ടു വെച്ചിട്ടുണ്ടെന്നും അത് അയച്ചു തരാമെന്നും ആയിരുന്നു ലിജുവിന്റെ മറുപടി.

ഫേസ്ബുക്ക് പോസ്റ്റ്:

Pv anwar
കേരള വികസനത്തിന്റെ യഥാര്‍ത്ഥ അവകാശികളായ പ്രവാസികള്‍ക്ക് കൊടുക്കുന്ന ചില്ലറ ആനുകൂല്യങ്ങള്‍ ക്ക് കണക്കു പറഞ്ഞാല്‍ ചില കാര്യങ്ങള്‍ പറയേണ്ടി വരും ശ്രീ അന്‍വര്‍. അത് വ്യക്തിപരമായി എടുക്കേണ്ടതില്ല.
പിന്നെ ഇയാള്‍ അടിച്ചിട്ട പല്ലെല്ലാം നിലമ്പൂരില്‍ വലിയ തടയണ കെട്ടി സൂക്ഷിച്ചിരിക്കയാണെന്നു കേട്ടു.
സൗകര്യം കിട്ടുമ്പോ വന്നു കാണാം.
Beena sunny ഒക്കെ പോസ്റ്റും മുക്കി കണ്ടം വഴി ഓടിയത് അറിഞ്ഞില്ലേ.
പിന്നെ എന്റെ പല്ല് വേണമെങ്കില്‍ ഒന്നാം ക്ലാസ്സില്‍ വെച്ച് പറിഞ്ഞ രണ്ടെണ്ണം കുപ്പീലിട്ടു വെച്ചിട്ടുണ്ട്, അയച്ചു തരാം
എം ലിജു

അതെസമയം ബീന സണ്ണി പോസ്റ്റ് മുക്കിയെന്ന ആക്ഷേപം ബീന സണ്ണി നിഷേധിച്ചു. പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത് റിമൂവ് ചെയ്യിച്ചതാണെന്ന് ബീന സണ്ണി പറഞ്ഞു. കഴിഞ്ഞ ദിവസം പ്രവാസികളുടെ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഇരു നേതാക്കളും ഫേസ്ബുക്കിലൂടെ ഏറ്റുമുട്ടുന്നത്.


Exit mobile version