സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; പത്ത് പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് ഭേദമായി. കൊവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എറണാകുളം ജില്ലയിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ചെന്നെയില്‍ നിന്ന് എത്തിയ വൃക്കരോഗിയാണ് രോഗം സ്ഥിരീകരിച്ചയാള്‍. രോഗം ഭേദമായ 10 പേരും കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ചികിത്സയില്‍ ഉള്ളത് 16 പേര്‍ മാത്രമാണ്.

ഇതുവരെ 503 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 484 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19810 പേര്‍ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകള്‍ പരിശോധനക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 3380 സാമ്പിളുകളില്‍ 2939 എണ്ണത്തില്‍ നെഗറ്റീവ് ഫലം ആയി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Exit mobile version