ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു; ഫാത്തിമാ മാതാ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു

തിരുവനന്തപുരം: കൊല്ലത്ത് ഫാത്തിമാ മാതാ കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
ബിഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയാണ് കഴിഞ്ഞ ദിവസം സെമസ്റ്റര്‍ പരീക്ഷയ്ക്കിടെ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.

ഇത് സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തണം. അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്താജെറോം ആവശ്യപ്പെട്ടു.

പരീക്ഷയ്ക്ക് കോപ്പിയടിക്കാന്‍ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഖിയെ മാനസികമായി പീഡിപ്പിക്കുകയും ഡിബാര്‍ ചെയ്യുകയും ചെയ്തതാണ് ജീവനൊടുക്കാന്‍ കാരണമെന്ന്‌സഹപാഠികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കോളേജ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, വിദ്യാര്‍ത്ഥി പ്രഥിഷേധത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ െറഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഇനി നടക്കാനുള്ള എല്ലാ ഒന്നാംവര്‍ഷ ബിരുദ പരീക്ഷകളും മാറ്റിവെച്ചു.

Exit mobile version