എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ്

പൊന്നാനി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉള്‍പ്പെടെ ഒരുവിഭാഗം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് യുവനേതാക്കള്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ വിമര്‍ശങ്ങളുമായി രംഗത്തുവരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫിന് സംസ്ഥാനത്ത് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ്.

ഏപ്രില്‍ മാസം സ്മാര്‍ട്ട് പിക്‌സ് മീഡിയ (Smart Pix Media) നടത്തിയ അഭിപ്രായ സര്‍വേയിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇപി രാജീവ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ പിന്തള്ളിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് വോട്ട് ചെയ്തത്.

ഉമ്മന്‍ചാണ്ടിയുടെയും പിണറായി വിജയന്റെയും ചിത്രങ്ങള്‍ സഹിതമാണ് ”അടുത്ത ഇലക്ഷനില്‍ കേരളം ആര് ഭരിക്കും എന്നാണ് നിങ്ങളുടെ വിശ്വാസം ?” എന്ന അഭിപ്രായ സര്‍വേയിലാണ് ഇപി രാജീവ് സങ്കോചമില്ലാതെ തന്നെ കേരളത്തിന്റെ ജനകീയനായ മുഖ്യമന്ത്രിയെ പിന്തുണച്ചത്.

സ്മാര്‍ട്ട് പിസ് മീഡിയ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഒരുലക്ഷത്തോളം പേര്‍ പങ്കെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ 57 ശതമാനം പേരാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ചത്. കെഎസ്‌യു യൂണിറ്റ് തലത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന ഇപി രാജീവ് കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും അഞ്ഞൂറില്‍ താഴെ വോട്ടുമാത്രമാണ് നേടാനായത്.

ഭിന്നശേഷി സംവരണകോട്ടയിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയാവുന്ന ആദ്യ വ്യക്തിയാണ് ഇപി രാജീവ്. നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനെ പിന്തുണച്ചും രാജീവ് രംഗത്തുവന്നിരുന്നു. പിന്നീട് യൂത്ത് കോണ്‍ഗ്രസുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു

Exit mobile version