ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 3120 പേര്‍ക്കെതിരെ കേസ്; മാസ്‌ക് ധരിക്കാത്തതിന് 1533 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് ഇന്ന് 3120 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ്. 3164 പേരാണ് ഇന്ന് അറസ്റ്റിലായത്. 1930 വാഹനങ്ങളും പിടിച്ചെടുത്തു. കൂടാതെ മാസ്‌ക് ധരിക്കാത്തതിന് 1533 കേസുകള്‍ എടുത്തുവെന്നും പോലീസ് അറിയിച്ചു.

ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 95, 86, 66
തിരുവനന്തപുരം റൂറല്‍ – 447, 461, 290
കൊല്ലം സിറ്റി – 307, 318, 227
കൊല്ലം റൂറല്‍ – 260, 260, 229
പത്തനംതിട്ട – 418, 489, 327
ആലപ്പുഴ- 154, 173, 98
കോട്ടയം – 106, 125, 19
ഇടുക്കി – 239, 130, 35
എറണാകുളം സിറ്റി – 32, 36, 11
എറണാകുളം റൂറല്‍ – 49, 35, 27
തൃശൂര്‍ സിറ്റി – 201, 237, 134
തൃശൂര്‍ റൂറല് – 179, 217, 106
പാലക്കാട് – 148, 172, 101
മലപ്പുറം – 124, 148, 75
കോഴിക്കോട് സിറ്റി – 90, 90, 86
കോഴിക്കോട് റൂറല്‍ – 60, 17, 20
വയനാട് – 62, 7, 33
കണ്ണൂര്‍ – 127, 120, 35
കാസര്‍ഗോഡ് – 22, 43, 11

Exit mobile version