ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4309 പേര്‍ക്കെതിരെ കേസ് എടുത്തു; 2740 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 4309 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. 4071 പേര്‍ അറസ്റ്റിലായി എന്നും 2740 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു.

മാസ്‌ക് ധരിക്കാത്തതിന് 954 കേസുകള്‍ ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതുവെന്നും പോലീസ് അറിയിച്ചു. ഇന്ന് നാല് മണി വരെയുള്ള കണക്കുകളാണിത്. ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍

(കേസിന്റെ എണ്ണം, അറസ്റ്റിലായവര്, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 130, 138, 118
തിരുവനന്തപുരം റൂറല്‍ – 539, 553, 362
കൊല്ലം സിറ്റി – 309, 311, 202
കൊല്ലം റൂറല്‍ – 375, 375, 348
പത്തനംതിട്ട – 426, 443, 370
ആലപ്പുഴ- 183, 199, 120
കോട്ടയം – 178, 198, 48
ഇടുക്കി – 501, 218, 59
എറണാകുളം സിറ്റി – 82, 99, 62
എറണാകുളം റൂറല്‍ – 236, 175, 113
തൃശൂര്‍ സിറ്റി – 248, 265, 177
തൃശൂര്‍ റൂറല്‍ – 245, 268, 189
പാലക്കാട് – 194, 240, 129
മലപ്പുറം – 195, 243, 127
കോഴിക്കോട് സിറ്റി – 146, 146, 118
കോഴിക്കോട് റൂറല്‍ – 116, 20, 79
വയനാട് – 74, 16, 54
കണ്ണൂര്‍ – 99, 115, 46
കാസര്‍ഗോഡ് – 33, 49, 19

Exit mobile version