സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി; അനുവദനീയമായ മാസ്‌കുകള്‍ ഇവയാണ്

കൊച്ചി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാണ്. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും.

200 രൂപയാണ് (ഇരുന്നൂറ് രൂപ) പിഴ. കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

കടകളില്‍ നിന്ന് വാങ്ങിയ മാസ്‌ക് തന്നെ ഉപയോഗിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും പോലീസ് മേധാവി അറിയിച്ചു. വീടുകളില്‍ നിര്‍മ്മിച്ച തുണികൊണ്ടുളള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version