പിറന്നാള്‍ ദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സ്വര്‍ണ്ണക്കമ്മലുകള്‍ ഊരി നല്‍കി അഞ്ചാം ക്ലാസ്സുകാരി; പിറന്നാള്‍ കേക്ക് സമ്മാനിച്ച് കേരള പോലീസ്

തൃശ്ശൂര്‍; പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം സ്വര്‍ണ്ണക്കമ്മല്‍ ഊരി നല്‍കിയ അഞ്ചാം ക്ലാസ്സുകാരിക്ക് പിറന്നാള്‍ സമ്മാനമായി കേക്ക് സമ്മാനിച്ച് കേരള പോലീസ്. കുറ്റിപ്പുറം പോലീസാണ് അഞ്ചാം ക്ലാസ്സുകാരിയായ ഹെന്നയ്ക്ക് പിറന്നാള്‍ കേക്ക് സമ്മാനിച്ചത്.

വിദേശത്തുളള ഹെന്നാ സാറയുടെ പിതാവ് ഹംസ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഇന്ന് എന്റെ മകളുടെ ബര്‍ത്ത് ഡെ ആണെന്നും മകളുടെ സമ്പാദ്യകുടുക്കയും പിറന്നാള്‍ ഡ്രസ്സ് വാങ്ങുവാനായി ഉമ്മ നല്‍കിയ 2000/ രൂപയും ഒരു ജോഡി സ്വര്‍ണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ മകള്‍ ആഗ്രഹിക്കുന്ന വിവരം അറിയിച്ചു.

ഇതനുസരിച്ച് കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്റ്റര്‍ സി കെ നാസര്‍, സബ് ഇന്‌ഴസ്‌പെക്ടര്‍ രഞ്ചിത്ത് കെ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറ്റിപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥരും ഹെന്നാ സാറയുടെ വീട്ടില്‍ എത്തി ബര്‍ത്ത്‌ഡെ കേക്ക് സമ്മാനിക്കുകയും ആശംസകള്‍ അറിയിക്കുകയും ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന കൈപ്പറ്റുകയും ചെയ്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

പൈങ്കണ്ണൂര്‍ കൂരിപറമ്പില്‍ ഹംസ – ഷെമീമ ദമ്പതികളുടെ മകളായ വളാഞ്ചേരി TRK ALP സ്‌കൂളിലെ 5-ാം ക്‌ളാസ് വിദ്യാര്‍ത്ഥി ആയ ഹെന്ന സാറ ഇക്കുറി ബര്‍ത്ത്‌ഡെ ആഘോഷിച്ചത് കുറ്റിപ്പറം പോലീസ് നല്‍കിയ കേക്ക് മുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയുമാണ്.

വിദേശത്തുളള ഹെന്നാ സാറയുടെ പിതാവ് ഹംസ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഇന്ന് എന്റെ മകളുടെ ബര്‍ത്ത് ഡെ ആണെന്നും മകളുടെ സമ്പാദ്യകുടുക്കയും പിറന്നാള്‍ ഡ്രസ്സ് വാങ്ങുവാനായി ഉമ്മ നല്‍കിയ 2000/- രൂപയും ഒരു ജോഡി സ്വര്‍ണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുവാന്‍ മകള്‍ ആഗ്രഹിക്കുന്ന വിവരം പറഞ്ഞതനുസരിച്ച് കുറ്റിപ്പുറം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്റ്റര്‍ സി കെ നാസര്‍, സബ് ഇന്‌ഴസ്‌പെക്ടര്‍ രഞ്ചിത്ത് കെ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുറ്റിപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥരും ഹെന്നാ സാറയുടെ വീട്ടില്‍ എത്തി ബര്‍ത്ത്‌ഡെ കേക്ക് സമ്മാനിക്കുകയും ആശംസകള്‍ അറിയിക്കുകയും ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന കൈപ്പറ്റുകയും ചെയ്തു.

Exit mobile version