കോളജ് അദ്ധ്യാപകനായി വിരമിക്കണം! സജീവ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് മന്ത്രി കെടി ജലീല്‍

മലപ്പുറം: സജീവ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് മന്ത്രി കെടി ജലീല്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല എന്ന് മന്ത്രി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ചാനല്‍ അഭിമുഖത്തിലാണ് ജലീല്‍ തന്റെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ഇനി കോളേജിലേക്ക് മടങ്ങണമെന്നാണ് ആഗ്രഹമെന്നും മന്ത്രി പറഞ്ഞു. എന്റെ കോളേജിലെ അദ്ധ്യാപകനായി വിരമിക്കണമെന്നാണ് എനിക്ക് ആഗ്രഹമെന്നും ജലീല്‍ പറഞ്ഞു.

ഞാന്‍ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നുചോദിച്ചാല്‍ വ്യക്തിപരമായി ഇല്ല എന്നാണ്? മറുപടി. എനിക്ക്? എന്റെ കോളജിലേക്ക് മടങ്ങണം. കോളജ് അദ്ധ്യാപകനായി വിരമിക്കണം. ഈ ആഗ്രഹം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇഎന്‍ മോഹന്‍ദാസിനെയും പാലോളിയെയും അറിയിച്ചുണ്ട്.

അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം ആണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും. തിരൂരങ്ങാടി പിഎസ്എംഒ കോളജിലാണ് താന്‍ പഠിച്ചതും അദ്ധ്യാപകനായതും. പിഎസ്എംഒയുമായി തനിക്ക് വൈകാരിക ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version