വിദേശത്ത് നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ

കൊച്ചി: ജന്മനാട്ടിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന വിദേശ മലയാളികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു.www.registernorkaroots.org എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ക്വാറന്റയിന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്‌ക്കോ മറ്റോ ബാധകമല്ല.

കേരളത്തിലെ വിമാനത്താവളത്തില്‍ എത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറന്റയിന്‍ കേന്ദ്രത്തിലേക്കോ മാറ്റാനുമുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന മലയാളികളുടെ രജിസ്‌ട്രേഷന്‍ വൈകാതെ ആരംഭിക്കുമെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.

വിദേശത്ത് നിന്ന് മടങ്ങിവരുന്ന പ്രവാസികളുടെ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സജ്ജമാണെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേര്‍ക്ക് വേണ്ട ക്വാറന്റൈന്‍ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

Exit mobile version