ശബരിമല: വാര്‍ത്താ സമ്മേളനത്തിന് യുവതികള്‍ക്ക് തുണയായി എത്തിയ യുവാവിന് നേരെ ആക്രമണം

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊച്ചി: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലയ്ക്ക് മാലയിട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്ക് തുണയായി വന്ന യുവാവിന് നേരെ ആക്രമണം. നിലമ്പൂര്‍ കാരക്കോട് സ്വദേശി സംഗീതിന് നേരെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ സാരമായി പരിക്കേറ്റ സംഗീതിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാരക്കോട് ഉത്സവത്തിനിടെയായിരുന്നു ആക്രമണമുണ്ടായത്. വാര്‍ത്താസമ്മേളനം നടത്തിയതിനു പിന്നാലെ സംഗീത് ജോലിചെയ്യുന്ന സ്ഥാപനത്തിലേക്ക് നാമജപപ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ആക്രണം.

കണ്ണൂര്‍ സ്വദേശി രേഷ്മാ നിശാന്ത് അടക്കമുള്ള മൂന്നു യുവതികളാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയത്. ശബരിമലയില്‍ പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ഇവര്‍ പിന്നീട് ഇതില്‍നിന്ന് പിന്‍മാറിയിരുന്നു. ഇവര്‍ക്കൊപ്പം സംഗീത് പത്രസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

Exit mobile version