സംസ്ഥാനത്തെ 39 തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാന ചര്‍ച്ചാ വിഷയം ശബരിമല സ്ത്രീ പ്രവേശനമായിരുന്നു

തിരുവനന്തപുരം: കേരളത്തിലെ 39 തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്. 11 ജില്ലകളിലായി 27 പഞ്ചായത്തുകളിലേക്കും ബ്ലോക്ക് പഞ്ചായത്തുകളിലെ 5 വാര്‍ഡിലേക്കും പത്തനംതിട്ടയില്‍ രണ്ടും, എറണാകുളം തൃശ്ശൂര്‍ മലപ്പുറം നഗരസഭകളില്‍ ഓരോ വാര്‍ഡിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. കൂടാതെ തിരുവനന്തപുരം കോര്‍പറേഷനിലെ കിണവൂര്‍ വാര്‍ഡിലും ഇന്നാണ് ഉപതെരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രധാന ചര്‍ച്ചാ വിഷയം ശബരിമല സ്ത്രീ പ്രവേശനമായിരുന്നു. വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് 5ന് അവസാനിക്കും. നാളെയാണ് വോട്ടെണ്ണല്‍.

Exit mobile version