ഹോട്ട്‌സ്‌പോട്ട് മേഖലയായി പ്രഖ്യാപിച്ച പാലക്കാട് നഗരം അടച്ചു; ഒരു എന്‍ട്രിയും എക്‌സിറ്റും മാത്രം

പാലക്കാട്: കൊവിഡ് ഹോട്ട്‌സ്‌പോട്ട് മേഖലയായി പ്രഖ്യാപിച്ച പാലക്കാട് നഗരം അടച്ചു. നഗരത്തിലേക്ക് ഒരു എന്‍ട്രിയും ഒരു എക്‌സിറ്റും മാത്രമാണ് നിലവിലുള്ളത്. കല്‍മണ്ഡപം, മേപ്പറമ്പ് എന്നീ രണ്ടു വഴികളിലൂടെ മാത്രമേ വാഹന ഗതാഗതം അനുവദിക്കു.പഞ്ചായത്ത് പ്രദേശങ്ങളില്‍ നിന്ന് നഗരത്തിലേക്ക് കൂടുതല്‍ ആളുകള്‍ പ്രവേശിക്കുന്നത് തടയുന്നതിനാണ് നടപടി.

രാവിലെ അനിയന്ത്രിതമായി വാഹനങ്ങള്‍ വന്നതിന് പിന്നാലെയാണ് നടപടി. സ്വകാര്യ വാഹനങ്ങള്‍ കൂടുതല്‍ റോഡില്‍ എത്തിയതോടെ പോലീസ് ആളുകളെ തിരിച്ചയച്ചിരുന്നു. പത്തുദിവസം മുന്‍പ് നൂറണി സ്വദേശിയായ എഴുപതുകാരന്‍ കോയമ്പത്തൂരില്‍ ചികില്‍സയിലിരിക്കെ മരിച്ചതിനെ തുടര്‍ന്നാണ് നഗരം ഹോട്‌സ്‌പോട്ടായത്.

ലോക്ക് ഡൗണില്‍ ഇളവ് വന്നതിന് പിന്നാലെ ഹോട്ട്‌സ്‌പോട്ടായ നഗരപ്രദേശങ്ങളില്‍ പോലും ഇന്ന് വന്‍തിരക്കായിരുന്നു.
ഇളവില്ലാത്ത ഹോട്ട്‌സ്‌പോട്ടായ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലും വന്‍ തിരക്കായിരുന്നു രൂപ പെട്ടത്. എംസി റോഡിലടക്കം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ചിലയിടങ്ങളില്‍ പോലീസിന് പോലും നിയന്ത്രിക്കാനാകാത്ത സ്ഥിതിയായിരുന്നു.
കാട്ടാക്കടയില്‍ തുണക്കടകളും ചെരിപ്പുകടകളും വരെ തുറന്നു. നെടുമങ്ങാട് വിലക്ക് ലംഘിച്ച് ഓട്ടോകള്‍ നിരത്തിലറങ്ങി.

Exit mobile version