കൊവിഡ്; കാസര്‍കോട് അടച്ചിടും, മറ്റ് ജില്ലകളില്‍ ഭാഗിക ലോക് ഡൗണ്‍, സംസ്ഥാനത്തെ എല്ലാ ബാറുകളും അടക്കും; കനത്ത നിയന്ത്രണവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക് ഡൗണിനാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകള്‍ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം.

അതെസമയം അവശ്യ സര്‍വീസുകള്‍ മുടക്കില്ല. കടകള്‍ പൂര്‍ണ്ണമായും അടക്കില്ല. അതെസമയം സംസ്ഥാനത്തെ എല്ലാ ബാറുകളും, ബിയര്‍ പാര്‍ലറുകളും അടയ്ക്കും. ബെവ്‌കോ ഔട്‌ലെറ്റുകളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരും.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത ഉന്നത തല യോഗമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കൊവിഡ് ബാധിത ജില്ലകളില്‍ പൂര്‍ണ്ണ ലോക് ഡൗണ്‍ വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. അതേസമയം ജന ജീവിതം സ്തംഭിപ്പിക്കുന്ന നടപടികളോട് യോജിക്കാനാകില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന് ഉള്ളത്. ഇത്തരം കാര്യങ്ങളെല്ലാം ഇന്ന് ചേര്‍ന്ന ഉന്നത തല യോഗം വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

Exit mobile version