കാസര്‍കോട് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി, ഒരു മകന്റെ നില ഗുരുതരം

കാഞ്ഞങ്ങാട്: കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ജീവനൊടുക്കി. ഒരാളുടെ നില ഗുരുതരം. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതില്‍ മൂന്ന് പേര്‍ മരിച്ചു.

ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകന്‍ രാകേഷ് (35) ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version