‘ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതി’യെന്ന് എന്റെ വീഡിയോയ്ക്ക് തലക്കെട്ടിട്ട ചേട്ടാ നിങ്ങള്‍ക്ക് ഒരായിരം നന്ദി..’! ഇനിയും ടിക് ടോക് വീഡിയോ ചെയ്യും: സൈബര്‍ ആക്രമണത്തിന് ഇരയായ നീതു പറയുന്നു

ഞാന്‍ ഇനിയും ടിക് ടോക് വീഡിയോ ചെയ്യും. ദേ ഇന്നും ചെയ്ത് ഒരെണ്ണം. നന്ദി ഒപ്പം നിന്നവര്‍ക്കെല്ലാം, നീതു പറയുന്നു.

തൃശ്ശൂര്‍: ‘ഇതിലും നല്ലത് വെള്ളപ്പൊക്കത്തില്‍ മുങ്ങി മരിച്ചാമതിയെന്ന് തലക്കെട്ടിട്ട് എന്റെ വീഡിയോ ഷെയര്‍ ചെയ്ത ചേട്ടാ നിങ്ങള്‍ക്ക് ഒരായിരം നന്ദി..’! കഴിഞ്ഞദിവസം ടിക് ടോക് വീഡിയോ പങ്കുവച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ നീതുവിന്റെ വാക്കുകളാണിത്.

കഴിഞ്ഞ ഒറ്റരാത്രി കൊണ്ട് കേരളം അവളെ സപ്പോര്‍ട്ട് ചെയ്തതോടെ കണ്ണീര്‍ തുടച്ച് അവള്‍ ഉറപ്പിച്ച് പറയുന്നു. ഞാന്‍ ഇനിയും ടിക് ടോക് വീഡിയോ ചെയ്യും. ദേ ഇന്നും ചെയ്ത് ഒരെണ്ണം. നന്ദി ഒപ്പം നിന്നവര്‍ക്കെല്ലാം, നീതു പറയുന്നു.

നീതു പങ്കുവച്ച വീഡിയോയ്ക്ക് കമന്റായി പരിഹാസങ്ങള്‍ നിറഞ്ഞതോടെ, പരിഹസിക്കുന്നവരെ വിമര്‍ശിച്ച് സംവിധായകന്‍ ആര്യന്‍ നിഷാദ് രംഗത്തെത്തിയിരുന്നു. ‘നിങ്ങള്‍ക്ക് ഒരു കഴിവും ഇല്ലാത്തത് കൊണ്ടാണ് ആ പെണ്‍കുട്ടിയെ കളിയാക്കുന്നത് എന്ന് രോഷത്തോടെ ആര്യന്‍ സോഷ്യല്‍ ലോകത്തോട് ചോദിച്ചിരുന്നു. തുടര്‍ന്നും ഒട്ടേറെപേരാണ് നീതുവിന് പിന്തുണയുമായെത്തിയിരുന്നത്.

ഒരു തമിഴ് ഗാനത്തിനൊത്ത് കരയുന്ന വീഡിയോയാണ് നീതു പങ്കുവച്ചത്.
കണ്ണീരൊഴുകുമ്പോഴും നീതുയെ പരിഹസിക്കാനായിരുന്നു ചിലര്‍ക്ക് തിടുക്കം. ഇവര്‍ ആ കുട്ടിയുടെ പ്രകടനം ആണ് വിലയിരുത്തുന്നതെങ്കില്‍ വെറും 13 സെക്കന്‍ഡ് മാത്രമുള്ള വീഡിയോട് ആ കുട്ടി നൂറ് ശതമാനം നീതി കാണിച്ചിട്ടുണ്ട്. പിന്നെ സൗന്ദര്യമാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ അത് ഒരു അസുഖം വന്നാല്‍ തീരാവുന്നതേയുള്ളൂവെന്നും ആര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കൂടാതെ തന്നെകൊണ്ട് കഴിയുന്ന അവസരങ്ങള്‍ ആ കുട്ടിയ്ക്ക് ഉറപ്പാക്കുമെന്നും ആര്യന്‍ പറഞ്ഞിരുന്നു.

Exit mobile version