‘കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കൈയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്’ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബെന്യാമിന്റെ മറുപടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ ട്രോളിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമര്‍ശനം തൊടുത്തത്. കോണ്‍ഗ്രസിന്റെയും ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കൈയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇതെന്നാണ് അദ്ദേഹം നല്‍കിയ മറുപടി.

കോണ്‍ഗ്രസ് നേതാക്കളായ വിടി ബല്‍റാം, കെഎസ് ശബരീനാഥന്‍, ഷാഫി പറമ്പില്‍, ടി സിദ്ധീഖ് എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് ബെന്യാമിന്‍ തന്റെ വിമര്‍ശനം രേഖപ്പെടുത്തിയത്. കൊറോണ വ്യപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്ത സമ്മേളനത്തെ വിടി ബല്‍റാം ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആറുമണിത്തള്ള് എന്നുള്‍പ്പടെ വിശേഷിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

Exit mobile version