പ്രവാസികൾക്ക് മൂന്നുശതമാനം പലിശ നിരക്കിൽ സ്വർണ്ണ പണയ വായ്പ; പ്രോസസിങ് ചാർജ് ഉൾപ്പടെ ഇല്ലാതെ വായ്പ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് കാരണം ലോകമെമ്പാടും ലോക്ക് ഡൗണിലായതോടെ പ്രതിസന്ധിയിലായ പ്രവാസികൾക്ക് കൈത്താങ്ങുമായി കേരള സർക്കാർ. കേരള ബാങ്കിന്റെ 729 ശാഖകളിലൂടെ പ്രവാസികൾക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ നാല് മാസത്തേക്ക് സ്വർണ്ണ പണയ വായ്പ അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരിക്കുന്നത്. ഒരു പ്രവാസി കുടുംബത്തിന് 50,000 രൂപ വരെയാകും വായ്പ അനുവദിക്കുക.

ഈ വായ്പയ്ക്ക് പ്രോസസിങ് ചാർജോ, ഇൻഷൂറൻസ് അപ്രൈസലോ ഈടാക്കാതെയാവും വായ്പ അനുവദിക്കുകയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നിരവധി പേർ സഹായ വാഗ്ദാനവുമായി വന്നിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ഒരു ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്ലിൻ സൾഫേറ്റ് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. പോലീസ് സഹകരണ സംഘം രണ്ട് കോടി 24 ലക്ഷം രൂപ, നടക്ക് താഴെ സർവീസ് സഹകരണ ബാങ്ക് 52,25,000 രൂപ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 50 ലക്ഷം, പിസി താഹിൽ 50 ലക്ഷം, സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത 10 ലക്ഷം തുടങ്ങി ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളിൽ നിന്ന് സഹായമെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Exit mobile version