കൊറോണ വ്യാപനവും ലോക്ക് ഡൗണും; കേരളത്തിലെ എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍, രാജ്യത്ത് തന്നെ ഇത് ആദ്യം

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ ദുരിതമനുഭവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്കും സഹായകമായ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 21 പ്രത്യേക കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു.

കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് തന്നെ ഇത് ആദ്യമാണ് ഇത്തരത്തിലൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. കാന്‍സര്‍ രോഗികള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കും എന്നതിനാല്‍ അവര്‍ക്ക് ദീര്‍ഘദൂരം യാത്രചെയ്ത് ചികിത്സയ്ക്ക് പോകേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനാണ് എല്ലാ ജില്ലകളിലും കാന്‍സര്‍ ചികിത്സാ സൗകര്യം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

റീജണല്‍ കാന്‍സര്‍ സെന്ററിന്റെ (ആര്‍സിസി) സഹകരണത്തോടെയാണ് നിലവില്‍ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മറ്റ് കാന്‍സര്‍ സെന്ററുകളുടെ സഹകരണത്തോടെ ചികിത്സാ സൗകര്യം ഇനിയും വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version