കേരള പിഎസ്സി മെയ് മുപ്പതുവരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള പിഎസ്സി മെയ് മുപ്പതുവരെയുള്ള പരീക്ഷകള്‍ മാറ്റിവെച്ചു. രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന ലോക്ക് ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍/ ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/ എഴുത്തുപരീക്ഷകളാണ് മാറ്റിവെച്ചിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പിഎസ്സി. വ്യക്തമാക്കി.

Exit mobile version