സര്‍ക്കാറിന്റെ സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം നാളെ മുതല്‍; ആദ്യഘട്ടം എഎവൈ വിഭാഗത്തിന്

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രതിസന്ധിയ്ക്കിടെ ജനങ്ങള്‍ക്ക് ആശ്വാസമായുള്ള
സംസ്ഥാന സര്‍ക്കാറിന്റെ 17 ഇനങ്ങള്‍ അടങ്ങിയ സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.

പയര്‍, പഞ്ചസാര, ചായപ്പൊടി, ചെറുപയര്‍, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കോവിഡ് കാലത്തെ നേരിടാന്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്.

എഎവൈ വിഭാഗത്തിലെ ട്രൈബല്‍ വിഭാഗത്തിനാണ് വ്യാഴാഴ്ച വിതരണം നടക്കുക. അതിന് ശേഷം മുഴുവന്‍ മറ്റുള്ള എഎവൈ വിഭാഗത്തിന് വിതരണം നടക്കും.
കിറ്റ് വിതരണത്തിന്റെ ഭാഗമായി വ്യാഴാഴ്ച റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.

മുഴുവന്‍ എഎവൈ കിറ്റുകളും (5.95 ലക്ഷം) കിറ്റ് വിതരണം ചെയ്തതിന് ശേഷം മുന്‍ഗണന (പിങ്ക് കാര്‍ഡ്) കുടുംബങ്ങള്‍ക്ക് (31 ലക്ഷം) കിറ്റ് വിതരണം ചെയ്യും.
പിന്നീട് നീല വെള്ള കാര്‍ഡുകള്‍ക്കുള്ള വിതരണവും നടക്കും.

Exit mobile version