ശബരിമല; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്കില്ല; തീരുമാനം ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍

ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തല്‍ക്കാലം സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് സൂചന. ഹൈക്കോടതി വിധി സര്‍ക്കാരിന് അനുകൂലമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ഹൈക്കോടതിയുടെ വിധി പഠിച്ച ശേഷമായിരിക്കും ഈ വിഷയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുക. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിവരിച്ചുകൊണ്ട് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.

Exit mobile version