മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് അടിയന്തര സഹായമായി അഞ്ചുകോടി രൂപ

തിരുവനന്തപുരം: മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്തെ അടിയന്തര സഹായത്തിനായി അഞ്ചുകോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

മാനേജ്മെന്റ് ഫണ്ടില്‍നിന്ന് ശമ്പളത്തിന് അര്‍ഹതയുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് പതിനായിരം രൂപ സഹായം നല്‍കും. ബി, സി, ഡി ഗ്രേഡ് ക്ഷേത്രങ്ങളിലെ ക്ഷേമനിധി അംഗത്വമുള്ള ജീവനക്കാര്‍ക്കും ക്ഷേത്രത്തിന് ഫണ്ടില്ലായ്മ മൂലം ശമ്പളം മുടങ്ങിയ എ ഗ്രേഡ് ക്ഷേത്ര ജീവനക്കാരുണ്ടെങ്കില്‍ അവര്‍ക്കും ക്ഷേമനിധി മുഖേന 2500 രൂപ വീതം അനുവദിക്കും.

മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും സഹായം ലഭിക്കുന്ന ഉത്തര മലബാറിലെ കാവുകളുമായി ബന്ധപ്പെട്ട ആചാരസ്ഥാനിയര്‍, കോലധാരികള്‍, അന്തിത്തിരിയന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് കുടിശികയില്‍ നിന്ന് 3600 രൂപ വീതം നല്‍കും.

Exit mobile version