ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2282 പേര്‍ അറസ്റ്റില്‍; 1617 വാഹനങ്ങള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ഇന്ന് 2408 പേര്‍ക്കെതിരെ കേസെടുത്തു. 2399 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. 1683 വാഹനങ്ങളും പിടിച്ചെടുത്തുവെന്ന് പോലീസ് അറിയിച്ചു.

അതിനിടെ സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് 4, കണ്ണൂര്‍ 3, കൊല്ലം, മലപ്പുറം ഒരോരുത്തര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 336 ആയി ഉയര്‍ന്നു.

ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 103, 115, 69
തിരുവനന്തപുരം റൂറല്‍ – 362, 374, 243
കൊല്ലം സിറ്റി – 246, 246, 211
കൊല്ലം റൂറല്‍ – 109, 109, 107
പത്തനംതിട്ട – 238, 238, 211
കോട്ടയം – 120, 134, 47
ആലപ്പുഴ – 126, 128, 96
ഇടുക്കി – 86, 18, 6
എറണാകുളം സിറ്റി – 201, 179, 116
എറണാകുളം റൂറല്‍ – 160, 138, 109
തൃശൂര്‍ സിറ്റി – 78, 107, 56
തൃശൂര്‍ റൂറല്‍ – 119, 118, 72
പാലക്കാട് – 71, 85, 64
മലപ്പുറം – 87, 145, 32
കോഴിക്കോട് സിറ്റി – 34, 34, 33
കോഴിക്കോട് റൂറല്‍ – 10, 02, 09
വയനാട് – 55, 19, 36
കണ്ണൂര്‍ – 181, 188, 152
കാസര്‍ഗോഡ് – 22, 22, 14

Exit mobile version