കോവിഡിനെ തുരത്താന്‍ കൈകോര്‍ത്ത് കല്യാണ്‍ സില്‍ക്സും: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നല്‍കി

കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് കല്യാണ്‍ സില്‍ക്സും. മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസ നിധിയിലേയ്ക്ക് കല്യാണ്‍ സില്‍ക്സ് ഒരു കോടി രൂപ സംഭാവന ചെയ്തു.

‘ഈ മഹാമാരിയെ നേരിടുവാന്‍ സാമൂഹികമായ അകലം പാലിക്കണമെങ്കിലും മനസ്സുകൊണ്ട് ഒരുമിക്കേണ്ട സമയമാണിത്. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളോടൊപ്പം ഉണ്ടായിരിക്കുക എന്നത് ഞങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നു. വരും ദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങളുമായി കേരളത്തോടൊപ്പം ഞങ്ങളുണ്ടാകും’, കല്യാണ്‍ സില്‍ക്സിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമന്‍ പറഞ്ഞു.

ഇതാദ്യമായല്ല കല്യാണ്‍ സില്‍ക്സ് സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സംഘടനകളുടെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നത്. 2018-ല്‍ മഹാപ്രളയം കേരളത്തെ ഉലച്ചപ്പോള്‍ നാല് കോടി രൂപയോളം സംസ്ഥാനത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായ് കല്യാണ്‍ സില്‍ക്‌സ് സംഭാവന ചെയ്തിരുന്നു.

Exit mobile version