അറസ്റ്റ് പുല്ലാണെന്നു പറഞ്ഞ് പോലീസ് ജീപ്പില്‍ കയറിയ രഹ്‌ന 14 ദിവസം റിമാന്റെന്നു കേട്ടതോടെ പൊട്ടിക്കരഞ്ഞു!

മുസ്ലീം നാമധാരിയായ ഫെമിനിസ്റ്റിനെ സര്‍ക്കാര്‍ ബോധപൂര്‍വ്വം മലകയറ്റാന്‍ ശ്രമിക്കുകയായിരുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ശബരിമലയില്‍ ഉണ്ടായത്.

നടിയും ആക്റ്റിവിസ്റ്റുമായി രഹ്‌ന ഫാത്തിമ മലകയറിയതോടെയാണ് ശബരിമല സ്ത്രീപ്രവേശനം ആളികത്തിയത്. മുസ്ലീം നാമധാരിയായ ഫെമിനിസ്റ്റിനെ സര്‍ക്കാര്‍ ബോധപൂര്‍വ്വം മലകയറ്റാന്‍ ശ്രമിക്കുകയായിരുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ശബരിമലയില്‍ ഉണ്ടായത്. ഒരു ഘട്ടത്തില്‍ വലിയ രീതിലുള്ള സംഘര്‍ഷാവസ്ഥയിലേക്ക് പോലും കാര്യങ്ങള്‍ എത്തി.

പ്രതിഷേധത്തെ തുടര്‍ന്ന് രഹ്‌ന ഫാത്തിമ മലയിറങ്ങിയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അവര്‍ക്കെതിരെ പോലീസില്‍ പരാതി എത്തി. പരാതിയിന്‍ മേല്‍ പോലീസ് ഇന്ന് ഉച്ചയോടെ രഹ്‌നയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ടൗണ്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് കൊച്ചിയില്‍ രഹ്‌ന ജോലി ചെയ്യുന്ന ബിഎസ്എന്‍എല്‍ ഓഫീസില്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ രഹ്‌നയുടെ ആദ്യ പ്രതികരണം ഇങ്ങനെയയാിരുന്നു. ഒരു സ്ത്രീയുടെ കാല് കണ്ടാല്‍ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹ് ന ചോദിച്ചു. പത്തനംതിട്ട സിഐ ഓഫീസിന് മുന്‍പില്‍ കൂടി നിന്ന ആളുകളോടായിരുന്നു രഹ്‌ന പ്രതികരിച്ചത്.

എന്നാല്‍ പുറത്തു കാണിച്ച ധൈര്യമെല്ലാം രഹ്‌നയ്ക്ക് ജയിലിലെത്തിയതോടെ കൈമോശം വന്നു. പത്തനംതിട്ട സിജെഎം കോടതി ജഡ്ജിയുടെ വീട്ടില്‍ രാത്രി എത്തിക്കുന്നതുവരെ ചിരിച്ചും കുശലം പറഞ്ഞുമായിരുന്നു രഹ്‌ന ഇടപ്പെട്ടത്. എന്നാല്‍ 14 ദിവസം റിമാന്‍ഡാണെന്നു ജഡ്ജി വിധിച്ചതോടെ കഥമാറി. പെട്ടെന്ന് പൊട്ടിക്കരഞ്ഞ രഹ്‌ന തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു.

നേരെ കൊട്ടാരക്കര ജയിലിലേക്ക് എത്തിച്ചപ്പോഴും രഹ്‌ന കരച്ചില്‍ നിര്‍ത്തിയിരുന്നില്ല. ജയിലില്‍ മൂകയായിട്ടാണ് രഹ്‌നയെ കണ്ടത്. സഹതടവുകാര്‍ കൂകിവിളിക്കാന്‍ മത്സരിക്കുകയും കൂടി ചെയ്തതോടെ രഹ്‌നയുടെ നിലതെറ്റി. ബിജെപി സംസ്ഥാന സമിതിയംഗം ബി രാധാകൃഷ്ണമേനോനാണ് രഹ്‌നയ്ക്കെതിരേ ഒക്ടോബര്‍ 20നു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്.

മുന്‍കൂര്‍ജാമ്യം ആവശ്യപ്പെട്ട് രഹ്‌ന ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാല്‍ ഇതിനുശേഷവും രഹനയെ അറസ്റ്റ്ചെയ്തില്ലെന്നു ചൂണ്ടിക്കാട്ടി രാധാകൃഷ്ണ മേനോന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസ് പരിഗണിക്കാനിരിക്കവേയാണ് അറസ്റ്റ്. അറസ്റ്റ് ചെയ്ത് പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ച രഹനയെ ബിജെപി, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കൂകിവിളിച്ചാണ് വരവേറ്റത്.

സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിക്കുശേഷം തുലാമാസ പൂജയ്ക്കു നട തുറന്നപ്പോള്‍ ശബരിമല കയറാനെത്തിയ രഹന ഫാത്തിമയ്ക്കു പോലീസ് സംരക്ഷണം നല്‍കിയതു വിവാദത്തിലെത്തിയിരുന്നു. പോലീസ് അകമ്പടിയോടെ വലിയ നടപ്പന്തല്‍വരെ ഇവരെ എത്തിച്ചുവെങ്കിലും പ്രതിഷേധത്തേ തുടര്‍ന്ന് ഇവര്‍ക്കു മടങ്ങിപ്പോരേണ്ടിവന്നു.

Exit mobile version