ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കും! സ്ത്രീകളെ അധിക്ഷേപിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയില്‍ യുവതികള്‍ പോയാല്‍ പിന്നെ താന്‍ ശബരിമലയ്ക്കില്ലെന്നും അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടന്ന് ബോര്‍ഡ് പറയും

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അയ്യപ്പന് ചൈതന്യമില്ലാതാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കാമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ യുവതികള്‍ പോയാല്‍ പിന്നെ താന്‍ ശബരിമലയ്ക്കില്ലെന്നും അങ്ങനെ ഒരു സാഹചര്യം വന്നാല്‍ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടേണ്ടന്ന് ബോര്‍ഡ് പറയും, ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ രാഷ്ട്രീയമില്ലെന്നും, സുപ്രീംകോടതി വിധിയ്‌ക്കെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Exit mobile version