യൂത്തന്മാരെ പോലും അമ്പരപ്പിക്കുന്ന ബൈക്ക് പ്രകടനം നടത്തി മധ്യവയ്‌സകന്‍! കാഴ്ചക്കാര്‍ കൂടിയപ്പോള്‍ തലകുത്തി താഴെ വീണു, വീണിടത്ത് നിന്ന് ചാടി എണീറ്റ് ഡാന്‍സും; ചിരി പടര്‍ത്തി വീഡിയോ

മധ്യവയസ്‌കനായ അഭ്യാസിയെ കാണാന്‍ ചുറ്റും കൂടിയത് യൂത്തന്മാരായിരുന്നു.

കൊച്ചി: യൂത്തന്മാരെ പോലും അമ്പരപ്പിക്കുന്ന മധ്യവയസ്‌കന്റെ ബൈക്ക് പ്രകടനമാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പക്ഷേ ചിരി പടര്‍ത്തുന്ന മറ്റൊന്ന് ആ ദൃശ്യങ്ങളില്‍ ഉണ്ട്. അഭ്യാസ പ്രകടനം കാണാന്‍ കാണികളുടെ തിരക്ക് ഏറിയപ്പോള്‍ അഭ്യാസി തലകുത്തി താഴെ വീണു. പക്ഷേ വീണിടത്ത് നിന്ന് ചാടി എണീറ്റ് ഡാന്‍സ് കളിയ്ക്കുകയായിരുന്നു. ഇതാണ് കാണികളെ കുടുകുടാ ചിരിപ്പിച്ചത്.

മധ്യവയസ്‌കനായ അഭ്യാസിയെ കാണാന്‍ ചുറ്റും കൂടിയത് യൂത്തന്മാരായിരുന്നു. സൂപ്പര്‍ ബൈക്കുകളില്‍ യൂത്തന്മാര്‍ ചെത്തുമ്പോള്‍ ഈ അഭ്യാസി ആയുധമാക്കിയത് സ്‌കൂട്ടറായിരുന്നു. ആ വാഹനം എടുത്ത് നിരത്തിലിറങ്ങി. ഓരോ അഭ്യാസങ്ങളായി തുടര്‍ന്നു. കാല് കൊണ്ട് ഹാന്‍ഡില്‍ നിയന്ത്രിക്കുക, എഴുന്നേറ്റ് നിന്ന് ബൈക്കോടിക്കുക, ഓടുന്ന സ്‌കൂട്ടറില്‍ ചാരിക്കിടക്കുക എന്നിങ്ങനെ ഒട്ടേറെ ഹോബികളാണ് ചേട്ടന്. സഞ്ചാരത്തിനെത്തിയ കുട്ടികളും ഒപ്പം കൂടിയതോടെ ആവേശമായി.

പക്ഷേ ചേട്ടന്‍ ഇതൊന്നും ശ്രദ്ധിക്കാതെ അഭ്യാസത്തില്‍ മുഴുകി. ഒടുവില്‍ അനിവാര്യമായ വീഴ്ച. സ്‌കൂട്ടറില്‍ നിന്നും താഴെ വീണപ്പോള്‍ യൂത്തന്‍മാരുടെ കൂക്കി വിളി. പക്ഷേ ചേട്ടന്‍ അവിടെയും തോറ്റില്ല. വീണിടത്ത് നിന്ന് ചാടിയെഴുന്നേറ്റ് കലക്കന്‍ നൃത്തച്ചുവടുകള്‍ വച്ചു. ഏതായാലും സോഷ്യല്‍ ലോകത്ത് നിറചിരി വിതയ്ക്കുകയാണ് ഈ അഭ്യാസം.

Exit mobile version