സൂപ്പര്‍സ്റ്റാറിന്റെ വിനയയും ലാളിത്യവും അത്ഭുതപ്പെടുത്തുന്നു: സഹറൈഡര്‍ക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് നടന്‍ അജിത്

ചെന്നൈ: സഹറൈഡര്‍ സുഗത് സത്പതിക്ക് ബിഎംഡബ്ല്യു ബൈക്ക് സമ്മാനിച്ച് തമിഴ് സൂപ്പര്‍താരം അജിത്. നോര്‍ത്ത് ഈസ്റ്റ്, ഭൂട്ടാന്‍ നേപ്പാള്‍ യാത്രകള്‍ ഇവര്‍ ഒരുമിച്ച് പോയിരുന്നു. പുതിയ ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സമൂഹമാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്.

ബൈക്കിനൊപ്പവും അജിത്തിനൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. എക്‌സ്‌ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 850ജിഎസ് എന്ന അഡ്വഞ്ചര്‍ ബൈക്കാണ് അജിത് സഹയാത്രികന് സമ്മാനിച്ചത്.

”2022 അവസാനമാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തുമായി അടുത്തിടപെടാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേര്‍ത്ത് ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു. അതിനു ശേഷം അദ്ദേഹത്തിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാള്‍ഭൂട്ടാന്‍ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയില്‍ ഉടനീളം മറക്കാനാവാത്ത ഓര്‍മകളാണ് ലഭിച്ചത്.

ബൈക്ക് യാത്രകള്‍ക്കിടെ ധാരാളം നല്ല മനുഷ്യരെ നാം കണ്ടുമുട്ടും എന്നാണു പറയുന്നത്. അങ്ങനെയൊരു യാത്രയില്‍ ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും മികച്ച മനുഷ്യനാണ് അജിത് കുമാര്‍. ഒരു സൂപ്പര്‍സ്റ്റാറാണ് എന്നു ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്ന് അദ്ഭുതപ്പെടുത്തുന്നു. അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണന്‍ എനിക്ക് സമ്മാനിച്ചതാണ്’. സുഗത് കുറിച്ചു.

Exit mobile version