ലോക്ക് ഡൗണ്‍ നിയമ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1962 പേര്‍ അറസ്റ്റില്‍; 1481 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2047 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് 1962 പേരാണ് അറസ്റ്റിലായത് . 1481 വാഹനങ്ങളും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസങ്ങളെക്കാള്‍ കൂടുതല്‍ കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി ഉയര്‍ന്നു. അതെസമയം ഇന്ന് 8 പേര്‍ക്ക് കൂടി രോഗം ഭേദമായി.

ലോക്ക് ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് കേസ് എടുത്തവയുടെ ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി -77, 60, 63
തിരുവനന്തപുരം റൂറല്‍ – 140, 147, 118
കൊല്ലം സിറ്റി – 195, 202, 142
കൊല്ലം റൂറല്‍ – 207, 214, 187
പത്തനംതിട്ട – 250, 252, 211
കോട്ടയം – 127, 139, 44
ആലപ്പുഴ – 136, 142, 90
ഇടുക്കി – 79, 49, 24
എറണാകുളം സിറ്റി – 42, 85, 23
എറണാകുളം റൂറല്‍ – 102, 99, 77
തൃശൂര്‍ സിറ്റി – 78, 85, 56
തൃശൂര്‍ റൂറല്‍ – 139, 140, 117
പാലക്കാട് – 68, 78, 57
മലപ്പുറം – 126, 134, 33
കോഴിക്കോട് സിറ്റി – 97, 0, 95
കോഴിക്കോട് റൂറല്‍ – 17, 0, 11
വയനാട് – 59, 26, 44
കണ്ണൂര്‍ – 97, 97, 80
കാസര്‍ഗോഡ് – 11, 13, 9

Exit mobile version