ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ട പ്രാര്‍ത്ഥന: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തിരൂര്‍: കോവിഡ് 19 നിരോധനാജ്ഞ ലംഘിച്ച് കൂട്ട പ്രാര്‍ത്ഥന സംഘടിപ്പിച്ച തിരൂരിലെ ഡോക്ടര്‍ക്ക് സസ്‌പെഷന്‍. തിരൂര്‍ ജില്ലാ ആശുപത്രിയിലെ അസി. സര്‍ജന്‍ അലി അഷ്‌റഫിനെയാണ് സംസ്ഥാന ആരോഗ്യവിഭാഗം ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

കഴിഞ്ഞയാഴ്ചയാണ് നടുവിലങ്ങാടി ജുമാ മസ്ജിദില്‍ അലി അഷ്‌റഫിന്റെ നേതൃത്വത്തില്‍ കൂട്ടപ്രാര്‍ത്ഥന സംഘടിപ്പിച്ചത്. തുടര്‍ന്ന് ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് നടപടി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷനെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു.

Exit mobile version