തൊഴിലാളികളെ ചേര്‍ത്ത്പിടിച്ച് കേരളസര്‍ക്കാര്‍: വിവിധ തൊഴിലാളികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ തൊഴിലാളികളെ ചേര്‍ത്ത്പിടിച്ച് സര്‍ക്കാര്‍. വിവിധ തൊഴില്‍ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് ധനസഹായവും, ബോണസും, പലിശരഹിത വായ്പയും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ സഹായങ്ങള്‍ വ്യക്തമാക്കി.

* ബാര്‍ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം.
* നിര്‍മാണ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം.
* ചുമട്ട് തൊഴിലാളികള്‍ക്ക് ബോണസ്. ഏപ്രില്‍ 14 ന് മുമ്പ് വിതരണം ചെയ്യും.
* വക്കീല്‍ ഗുമസ്തര്‍ക്ക് 3000 രൂപവരെ ധനസഹായം.
* ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായം.
* ഓട്ടോറിക്ഷ ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000
* ടാക്‌സി തൊഴിലാളികള്‍ക്ക് 2500 രൂപ ധനസഹായം.
* 10000 രൂപ പലിശ രഹിത വായ്പ.
* സ്വയം തൊഴിലുകാര്‍ക്കും പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്കും 1000 രൂപ ധനസഹായം.
* ചരക്കുവാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് 3500 രൂപ ധനസഹായം.

Exit mobile version