മദ്രസ അദ്ധ്യാപകര്‍ക്ക് ആശ്വാസം; ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

തൃശ്ശൂര്‍: മദ്രസ അദ്ധ്യാപകര്‍ക്ക് ആശ്വാസ നടപടിയുമായി സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഇരുപത്തി അയ്യായിരത്തിലധികം വരുന്ന മദ്രസ്സാദ്ധ്യാപകര്‍ക്ക് അവരുടെ പ്രയാസം കണക്കിലെടുത്ത് 2000 രൂപ വീതം പ്രത്യേക സഹായം നല്‍കാന്‍ അഞ്ചുകോടി തങ്ങളുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ ക്ഷേമനിധി ബോര്‍ഡിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി.

ഉടനെ തന്നെ ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യും. വിവിധ ക്ഷേമനിധികള്‍ അവരവരുടെ ധനസ്ഥിതി നോക്കി കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മാനിച്ചാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഈ തീരുമാനം. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീല്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

സംസ്ഥാനത്തെ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ ഇരുപത്തി അയ്യായിരത്തിലധികം വരുന്ന മദ്രസ്സാദ്ധ്യാപകര്‍ക്ക് അവരുടെ പ്രയാസം കണക്കിലെടുത്ത് 2000 രൂപ വീതം പ്രത്യേക സഹായം നല്‍കാന്‍ അഞ്ചുകോടി തങ്ങളുടെ കോര്‍പ്പസ് ഫണ്ടില്‍ നിന്ന് വിനിയോഗിക്കാന്‍ ക്ഷേമനിധി ബോര്‍ഡിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഉടനെ തന്നെ ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യും. വിവിധ ക്ഷേമനിധികള്‍ അവരവരുടെ ധനസ്ഥിതി നോക്കി കഴിയുന്ന സഹായങ്ങള്‍ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം മാനിച്ചാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഈ തീരുമാനം. ബഹുമാന്യരായ സയ്യിദ് മുത്തുകോയ ജിഫ്രി തങ്ങളും ശൈഖുനാ എ.പി അബൂബക്കര്‍ മുസ്ല്യാരും ജനാബ് ടി.പി. അബ്ദുല്ലക്കോയ മദനിയും തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും സി.പി. ഉമര്‍ സുല്ലമിയും കുഞ്ഞുമുഹമ്മദ് പറപ്പൂരും കഴിയുന്ന സഹായം മദ്രസ്സാദ്ധ്യാപകര്‍ക്ക് നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

Exit mobile version