ലോക്ക് ഡൗണ്‍ നിയമ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1430 പേര്‍ അറസ്റ്റില്‍; 987 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: കൊവിഡ് ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് പുറപ്പെടുവിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1481 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ എട്ടു ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 11,910 ആയി. സംസ്ഥാനത്ത് ഇന്ന് 1430 പേരാണ് അറസ്റ്റിലായത്. 987 വാഹനങ്ങളും പിടിച്ചെടുത്തു.

അതെസമയം ഏപ്രില്‍ ഫൂള്‍ ദിനവുമായി ബന്ധപ്പെട്ട് കൊറോണ വൈറസ്, ലോക്ക്ഡൗണ്‍ എന്നീ വിഷയങ്ങളെക്കുറിച്ച് വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു.

ഇത്തരം സന്ദേശങ്ങള്‍ തയ്യാറാക്കുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ഡോം, സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, വിവിധ ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Exit mobile version