കേരളം നിലനില്‍ക്കണമെങ്കില്‍ ഇനി നമ്മളും നമ്മളാല്‍ ആവുന്നത് ചെയ്യണം! ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ സംഭാവന നല്‍കി

തിരുവനന്തപുരം: കേരളവും നമ്മളുമെല്ലാം നില നില്‍ക്കണമെങ്കില്‍ ഓരോമനുഷ്യന്റെയും സഹായം കൂടിയേ തീരൂ എന്നത് ഒന്ന് കൂടെ വ്യക്തമാക്കുന്നതാണ് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു കൊണ്ട് മുഖ്യമന്ത്രി തന്നെ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളടക്കം നേരിടുന്നതിന് മുഴുവന്‍ മനുഷ്യരും തങ്ങളാല്‍ ആകുന്നത് ചെയ്യണമെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

തൊട്ടു പിന്നാലെ ആദ്യം സഹായം പ്രഖ്യാപിച്ച് കടന്നു വന്നത് വ്യവസായി എംഎ യൂസഫലിയായിരുന്നു 10 കോടി നല്‍കി. അടുത്ത ദിവസം ആര്‍പി ഗ്രൂപ്പ് ഉടമ രവി പിള്ള അഞ്ചു കോടി നല്‍കുമെന്ന ഉറപ്പ് നല്‍കി. ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവരും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സംഭാവനകള്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. കേരള നഴ്‌സിംഗ് കൗണ്‍സില്‍ 1 കോടി രൂപ സംഭാവന നല്‍കി. കൂടാതെ, മലബാര്‍ ഗ്രൂപ്പ് രണ്ടുകോടി, കല്യാണ്‍ ഗോള്‍ഡ് രണ്ടുകോടി എന്നിങ്ങനെയും സഹായം എത്തിയിട്ടുണ്ട്. സംസ്ഥാന ഫിനാന്‍സ് സെക്രട്ടറിയുടെ പേരില്‍ ആണ് ബാങ്കുകളില്‍ ഉള്ള ദുരിതാശ്വാസ നിധി അക്കൗണ്ടുകള്‍. ഓണ്‍ലൈന്‍ സംവിധാനം വഴിയും പണം അടക്കാന്‍ എല്ലാവര്‍ക്കും കഴിയും. https://donation.cmdrf.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് സംഭാവന നല്‍കാന്‍ കഴിയുക.

കേന്ദ്ര ഗവണ്മെന്റ് കൂടി ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചതോടെ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതീക്ഷിച്ച ഫണ്ട് വരുമോ എന്ന ആശങ്ക നില നില്‍ക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിനു ജനങ്ങളുടെ വലിയ സഹായം നല്‍കിയാല്‍ മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ ആകുക. എല്ലാ പരിമിധികളെയും കാറ്റില്‍ പറത്തി അതി ശക്തമായി തന്നെ ജനങ്ങളുടെ കൂടെ നില്‍ക്കുന്ന സര്‍ക്കാരിന് കരുത്ത് പകരുക ഓരോ കേരളീയന്റേയും കടമ തന്നെയാണ്.

Exit mobile version