‘തകര്‍ക്കണം തകര്‍ക്കണം നമ്മളീ കൊറോണയെ’; കൊറോണയ്‌ക്കെതിരെ പാട്ടുപാടി പോരാടി ഒരു പോലീസുകാരി; സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

കോഴിക്കോട്: കൊറോണയ്‌ക്കെതിരെ പോരാടുകയാണ് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം. പോലീസുകാരുടെ പ്രവര്‍ത്തനവും ഏറെ അഭിനന്ദനാര്‍ഹമാണ്. ലോക്ക് ഡൗണ്‍ കാലത്ത് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ ജനങ്ങള്‍ക്കായി കാവല്‍ നില്‍ക്കുകയാണ് പോലീസുകാര്‍. അതിനിടെ നഗരത്തില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം എത്തിച്ചുനല്‍കുന്ന പോലീസുകാരുടെ വാര്‍ത്തകളും മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത് കൊറോണയ്‌ക്കെതിരെ പാട്ടുപാടി പോരാടുന്ന ഒരു പോലീസുകാരിയുടെ വീഡിയോയാണ്. ദീപ എന്ന പോലീസുകാരിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. അബ്ദുല്ലക്കുട്ടി വരികളെഴുതിയ ‘തകര്‍ക്കണം തകര്‍ക്കണം നമ്മളീ കൊറോണയെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പോലീസുകാരി ആലപിക്കുന്നത്.

തൊട്ടില്‍പ്പാലം ജനമൈത്രി പോലീസാണ് ഈ പാട്ട് വീഡിയോ ഇറക്കിയിരിക്കുന്നത്. കൊറോണ കാലത്ത് സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വീഡിയോയില്‍ പറയുന്നുണ്ട്. പാട്ടുപാടുന്ന പോലീസുകാരിക്ക് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Exit mobile version