ആശുപത്രി സംവിധാനങ്ങളൊന്നും പര്യാപ്തമല്ല; ഇന്തോനേഷ്യയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് എംകെ മുനീര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് എംകെ മുനീര്‍. ആയിരത്തോളം പേര്‍ക്കാണ് അവിടെ കോവിഡ് 19 സ്ഥിരീകരിച്ചതെന്നും അതിനാല്‍ അവിടെ നിന്നും മലയാളികളെ ഒഴിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും എംകെ മുനീര്‍ മുഖ്യമന്ത്രിയോട് അപേക്ഷിച്ചു.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ മുന്നൂറോളം മലയാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കോവിഡ് 19 പടര്‍ന്നുപിടിക്കുന്നതിനാല്‍ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ സുരക്ഷിതരല്ലെന്നും ആശുപത്രി സംവിധാനങ്ങളൊന്നും പര്യാപ്തമല്ലെന്നും എംകെ മുനീര്‍ ചൂണ്ടിക്കാട്ടി.

അതിനാല്‍ എത്രയും പെട്ടെന്ന് അവിടെയുള്ള മലയാളികളെ ഒഴിപ്പിക്കണം. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും മലയാളികളെ രക്ഷിക്കാന്‍ ഇന്തോനേഷ്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കണമെന്നും മുനീര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഇന്തോനേഷ്യയില്‍ കുടുങ്ങിയ തമിഴ് വംശജരെ അവിടെ നിന്നും ഒഴിപ്പിക്കാന്‍ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version