യുവതികളെ മലചവിട്ടിക്കാനൊരുങ്ങി ഫേസ്ബുക്ക് പേജ്..! പിന്നില്‍ ആരെന്നോ ലക്ഷ്യം എന്തെന്നോ വ്യക്തമല്ല; ദുരൂഹത

തിരുവനന്തപുരം: യുവതികളെ മലചവിട്ടിക്കാനൊരുങ്ങി ഫേസ്ബുക്ക് പേജ്. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന് പേരില്‍ തുടങ്ങിയ പേജ്, ശബരിമലയില്‍ പോകാന്‍ സന്നദ്ധരായ യുവതികളെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പേജിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതകളേറുന്നു

സ്ത്രീകളെ തയ്യാറെടുപ്പിക്കുന്നതിന്റെ ആദ്യപടിയായി താല്‍പര്യമുള്ള സ്ത്രീകള്‍ തങ്ങളുടെ പേര്, വയസ്, ജില്ല തുടങ്ങിയ വിവരങ്ങള്‍ മെസേജ് ചെയ്യണം. തുടര്‍ന്ന് രണ്ട് ടെലഗ്രാം ഗ്രൂപ്പുകളുണ്ടാക്കി യാത്രയെക്കുറിച്ച് തീരുമാനിക്കുമെന്നുമാണ് അറിയിപ്പ്. ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ തുറന്നെഴുത്തുകള്‍ നടത്തിയിട്ടുള്ള എഴുത്തുകാരി ലക്ഷ്മി രാജീവ് അടക്കമുള്ളവര്‍ ഇക്കാര്യത്തിന് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്.

എന്നാല്‍ ഈ ഗ്രൂപ്പിന് പിന്നില്‍ ആരാണെന്നോ എന്താണ് ഇവരുടെ ലക്ഷ്യമെന്നോവ്യക്തമല്ല. മണ്ഡലകാലത്ത് യുവതികളെ കയറ്റാന്‍ സര്‍ക്കാര്‍ പോലും ശ്രമിക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇതാണ് യഥാര്‍ത്ഥത്തില്‍ ദുരൂഹതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് പോലും വിവരം ലഭിക്കാത്ത രീതിയില്‍ ടെലഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് ഇവരുടെ ആശയ വിനിമയമെന്നതും സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.

Exit mobile version