പ്രതിഫലം ഒന്നും പ്രതീക്ഷിക്കുന്നില്ല, സമൂഹത്തിന് വേണ്ടിയുള്ള കരുതല്‍ മാത്രം; സ്വന്തമായി ആയിരക്കണക്കിന് മാസ്‌ക് നിര്‍മിച്ച് സൗജന്യമായി വിതരണം ചെയ്ത് ഹയര്‍സെക്കണ്ടറി അധ്യാപകന്‍; മാതൃക

തിരൂര്‍: കൊറോണ ഭീഷണിയില്‍ കഴിയുന്ന ജനങ്ങള്‍ക്കുവേണ്ടി സ്വന്തമായി മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കുകയാണ് താനാളൂര്‍ സ്വദേശിയായ അബ്ദുല്‍ നാസര്‍ എന്ന അധ്യാപകന്‍. സ്വന്തമായി നിര്‍മ്മിച്ച മാസ്‌കുകള്‍ പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്ന അധ്യാപകന്‍ ഈ കൊറോണക്കാലത്ത് ഏറെ മാതൃകയാവുകയാണ്.

വീട്ടില്‍നിന്നാണ് അധ്യാപകന്‍ സ്വന്തമായി മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്. ശേഷം ഇത് ദിവസവും ആളുകള്‍ക്ക് സൗജന്യമായി നല്‍കും. അബ്ദുല്‍ നാസര്‍ ഇതിനകം ആയിരത്തോളം മാസ്‌കുകളാണ് ഇത്തരത്തില്‍ നിര്‍മ്മിച്ച് നല്‍കിയത്. പൊതുനിരത്തിലിറങ്ങി അത്യാവശ്യ യാത്രക്കാര്‍ക്കാണ് ഇപ്പോള്‍ മാസ്‌കുകള്‍ നല്‍കുന്നത്.

പോലീസുകാരും വിവിധ സര്‍ക്കാര്‍ ജീവനക്കാരും ഇപ്പോള്‍ ഉപയോഗിക്കുന്നത് അബ്ദുല്‍ നാസര്‍ നിര്‍മിച്ച മാസ്‌കുകളാണ്. പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതെ സമൂഹത്തിന് വേണ്ടി കരുതലോടെ പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ നാസറിനെപ്പോലെയുള്ളവര്‍ കേരളത്തിന് മാതൃകയാവുകയാണ്. വളാഞ്ചേരി ഇരിമ്പിളിയം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അറബിക് അധ്യാപകനാണ് അബ്ദുല്‍ നാസര്‍.

Exit mobile version