കൊറോണ വിലക്കുകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും പുല്ലുവില; കൊല്ലത്ത് ആഘോഷപൂര്‍വ്വം റിട്ട. പോലീസുകാരന്റെ മകളുടെ വിവാഹം, ചടങ്ങില്‍ പങ്കെടുത്തത് നിരവധി പേര്‍

കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നത്.

കൊല്ലം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് മുക്തി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കൊറോണ വൈറസ് രാജ്യത്ത് വലിയ തോതില്‍ ഭീതി പടര്‍ത്തിയ സാഹചര്യം കണ്ടായിരുന്നു മോഡിയുടെ പ്രഖ്യാപനം. എന്നാല്‍ വിലക്കുകള്‍ക്കും മറ്റും പുല്ലുവില കല്‍പ്പിച്ച് ഒരു വിവാഹം നടത്തിയിരിക്കുകയാണ്. അത് കൊല്ലത്താണ്. വിവാഹം 10 പേരില്‍ കൂടുതല്‍ ഉള്‍പ്പെടുത്തി നടത്തരുതെന്ന സംസ്ഥആന സര്‍ക്കാരിന്റെയും മറ്റും വിലക്കുകള്‍ തള്ളിയാണ് വിവാഹം ആഘോഷപൂര്‍വ്വം നടത്തിയത്.

കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലെ റിട്ട. പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹമാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നടന്നത്. വിവാഹത്തോട് അനുബന്ധിച്ച് സദ്യയും ഒരുക്കിയിരുന്നു. വിവാഹം നടക്കുന്നുണ്ടെന്ന കാര്യം ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസിനും അറിയാമായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഒരുതവണ നേരിട്ടും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ചൊവ്വാഴ്ച ഫോണിലും വധുവിന്റെ പിതാവിനെ വിളിച്ച് നിയന്ത്രണത്തെക്കുറിച്ച് അറിയിച്ചിരുന്നു.

ലളിതമായേ വിവാഹം നടത്താവൂ എന്നും നിര്‍ദേശിച്ചിരുന്നു. വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുക്കൂ എന്നായിരുന്നു ഇവരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ച് വിവാഹം നടത്തുകയായിരുന്നു. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version