കൊവിഡ് 19; ഏപ്രില്‍ 30 വരെയുള്ള പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ് പിഎസ്‌സി പത്രക്കുറിപ്പില്‍ അറിയിച്ചത്.

വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച കാസര്‍കോട് ജില്ല പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ ബാറുകളും അടക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്.

Exit mobile version