കാസർകോട് ലോക്ക്ഡൗൺ ലംഘിച്ച് ജനങ്ങൾ നിരത്തിൽ; വിരട്ടി ഓടിച്ച് കളക്ടറും പോലീസും

നീലേശ്വരം: ഏറ്റവും കൂടുതൽ കൊറോണ ബാധ റിപ്പോർട്ട് ചെയ്ത കാസർകോട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നിർദേശം മറികടന്ന് റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു. രാവിലെ നിരത്തിലിറങ്ങിയ ജനങ്ങളെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്ന നടപടികൾക്ക് കളക്ടറും നേതൃത്വം നൽകി.

ഭൂരിഭാഗം പേരും നിർദേശങ്ങൾ അനുസരിച്ച് സർക്കാരിനൊപ്പം നിൽക്കുമ്പോൾ ചിലർ മാത്രം നമുക്കിതൊന്നും ബാധകമല്ലെന്ന തരത്തിൽ പുറത്തിറങ്ങിയാൽ അത് അനുവദിക്കാൻ കഴിയില്ലെന്ന് കളക്ടർ പറഞ്ഞു. നിർദേശങ്ങൾ പാലിക്കാൻ ജനങ്ങൾ ബാധ്യസ്ഥരാണ്. പാലിച്ചില്ലെങ്കിൽ ബലപ്രയോഗത്തിനും മടിക്കില്ല. സുരക്ഷയാണ് പ്രധാനം. അനാവശ്യ കൂട്ടംകൂടൽ അനുവദിക്കില്ല. പതിനൊന്ന് മണി മുതൽ കടകൾ തുറക്കാൻ പറഞ്ഞാൽ തുറന്നിരിക്കണം.

ജനങ്ങൾക്ക് അവശ്യ വസ്തുക്കൾ കിട്ടാതാവരുത്. ഒരു തരത്തിലുള്ള കരിഞ്ചന്തയോ പൂഴ്ത്തിവെപ്പോ അനുവദിക്കില്ലെന്നും കളക്ടർ ഡോ. ഡി സജിത്ത് ബാബു പറഞ്ഞു.

Exit mobile version