കൊവിഡ് 19 ബോധവല്‍ക്കരണ വീഡിയോയുമായി വീണ്ടും കേരളാ പോലീസ്; ഇത്തവണ എത്തിയത് ‘ലൂസിഫര്‍’ സ്റ്റൈലില്‍, വൈറലായി വീഡിയോ

തൃശ്ശൂര്‍: സംസ്ഥാനത്ത് പടര്‍ന്ന് പിടിക്കുന്ന കൊവിഡ് 19 വൈറസിനെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തില്‍ ഭാഗമായി കേരള പോലീസ് വീണ്ടും ബോധവല്‍ക്കരണ വീഡിയോയുമായി രംഗത്തെത്തി. ഇത്തവണ പോലീസ് എത്തിയത് ലൂസിഫര്‍’ സ്റ്റൈലിലാണ്. ശാരീരിക ശുചിത്വത്തിലൂടെ കൊവിഡ് വൈറസിനെ തുരത്താം എന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

‘നിലപാടുണ്ട്. നില വിടാനാകില്ല.ഈ കാലവും കടന്നു പോകും. ഇതും നമ്മള്‍ അതിജീവിക്കും. നിങ്ങളോടൊപ്പമുണ്ട്. കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ. ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോലീസ് ഈ വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. എന്തായാലും ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നേരത്തേ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഡാന്‍സിലൂടെ വിവരിച്ചാണ് കേരള പോലീസ് പ്രചാരണത്തിന്റെ ഭാഗമായത്. ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ പ്രശംസ നേടിയിട്ടുള്ള ആളുകളാണ് പോലീസിന്റെ സോഷ്യല്‍ മീഡിയ ടീം. എന്തായാലും പുതിയ ബോധവല്‍ക്കരണ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

Exit mobile version