വവ്വാലുകളുടെപ്രജനനം; നിപ വൈറസ് ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ പ്രജനനമെന്നും, ഈ സമയത്ത് വൈറസ് വ്യാപനമുണ്ടാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

തിരുവന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ജാഗ്രതാനിര്‍ദേശം നല്‍കി. മുന്‍കരുതലെടുക്കാന്‍ മെഡിക്കല്‍ കോളജുകള്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് വവ്വാലുകളുടെ പ്രജനനമെന്നും, ഈ സമയത്ത് വൈറസ് വ്യാപനമുണ്ടാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിക്കണം. അണുബാധ നിയന്ത്രണത്തിനുള്ള സംവിധാനം ഒരുക്കണം. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Exit mobile version